ഭാഗ്യവാന്‍
അന്ത്യ ശ്വാസത്തിനാര്‍ത്തിയില്‍ പൊങ്ങിയ
നെഞ്ചിനുള്ളില്‍ വലിഞ്ഞു കുറുകിയ കഫസ്വരം
'അച്ഛനെന്നെ പേര്‍ ചൊല്ലി വിളിച്ചല്ലോ 'ന്നു -
ച്ചത്തില്‍ പേര്‍ക്കുന്നു പെണ്ണൊരുത്തി.
തല്ക്കീഴു കരുതിയ ഒട്ടുമൊന്തയില്‍ നീര്‍ തേടി
നീണ്ട വലംകൈ നെഞ്ചോട് ചേര്‍ത്തി -
'ട്ടെത്തി ഞാനച്ചാ'എന്ന് പുലമ്പുന്നോരുത്തന്‍
കുടഞ്ഞു വലിക്കാന്‍ ത്രാണി പോരാഞ്ഞി -
ട്ടിടംകൈ പൊന്തിച്ചതും പിടിച്ചിടത്തിരുന്നോന്‍
ഒടുക്കം നീര്‍ വറ്റി ഒട്ടിയ തൊണ്ടയില്‍
ഒടുക്കത്തെ ചലനം പിടഞ്ഞു നീങ്ങെ
കോടിയ ചുണ്ടുകണ്ടോതി മാലോകര്‍
ഭാഗ്യവാന്‍ ,
ചിരിച്ചുകൊണ്ടാന്ത്യം വരിച്ചവന്‍
നെഞ്ചിനുള്ളില്‍ വലിഞ്ഞു കുറുകിയ കഫസ്വരം
'അച്ഛനെന്നെ പേര്‍ ചൊല്ലി വിളിച്ചല്ലോ 'ന്നു -
ച്ചത്തില്‍ പേര്‍ക്കുന്നു പെണ്ണൊരുത്തി.
തല്ക്കീഴു കരുതിയ ഒട്ടുമൊന്തയില്‍ നീര്‍ തേടി
നീണ്ട വലംകൈ നെഞ്ചോട് ചേര്‍ത്തി -
'ട്ടെത്തി ഞാനച്ചാ'എന്ന് പുലമ്പുന്നോരുത്തന്‍
കുടഞ്ഞു വലിക്കാന്‍ ത്രാണി പോരാഞ്ഞി -
ട്ടിടംകൈ പൊന്തിച്ചതും പിടിച്ചിടത്തിരുന്നോന്‍
ഒടുക്കം നീര്‍ വറ്റി ഒട്ടിയ തൊണ്ടയില്‍
ഒടുക്കത്തെ ചലനം പിടഞ്ഞു നീങ്ങെ
കോടിയ ചുണ്ടുകണ്ടോതി മാലോകര്‍
ഭാഗ്യവാന്‍ ,
ചിരിച്ചുകൊണ്ടാന്ത്യം വരിച്ചവന്‍
അന്‍പത് വയസ്സു കഴിഞ്ഞ പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ പെട്ടെന്നൊരു ദിനം ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുമ്പോള്‍ നാട്ടുകാര്‍ പറയും- “ഭാഗ്യവാന്‍ കിടന്നു നരകിച്ചില്ലല്ലോ...”
ReplyDeleteവരികള്‍ നന്നായി..അല്ല വേദനാജനകമായി.
ReplyDeleteഭാഗ്യവാന്മാര്‍ എന്ന് ഞാനുമാവര്‍ത്തിക്കട്ടെ..!
ReplyDeleteകവിത അസ്സലായി..
ReplyDeleteകൊലപാതകത്തിന് കേസെട്ക്കണോ, ങെ..?!
aashamsakal..............
ReplyDelete