മനുവിനെ തോല്പിച്ചവള്‍
__________________________
പേറ്റു നോവിന്റെ കയറ്റിറക്കങ്ങള്‍ക്കുടുവില്‍ പിറവിയുടെ ആദ്യ കരച്ചില്‍ കേള്‍ക്കുമ്പോള്‍ കിടക്കയുടെ പച്ചക്കളര്‍ റെക്സിനില്‍ ഇറുക്കി പ്പിടിച്ചിരുന്ന അവളുടെ വിരലുകള്‍ സാവധാനം അയഞ്ഞു തുടങ്ങി .മധ്യവയസ്കയായ ഡോക്ടര്‍ കവിളില്‍ തട്ടിക്കൊണ്ടു "തന്നെ പോലെ ഒരു മകള്‍ " എന്ന് പറഞ്ഞു നീങ്ങുമ്പോള്‍ വിയര്‍പ്പു പൊടിഞ്ഞു നിന്ന അവളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. പുറത്തു മൂന്നാമത്തെ കുഞ്ഞും പെണ്‍ കുട്ടിയെന്നു അറിയുമ്പോള്‍ കറുക്കുകയും വലിഞ്ഞു മുറുകുകയും നിരാശയോടെ ദീര്‍ഘ നിശ്വാസം കഴിക്കുകയും ചെയ്യുന്ന മുഖങ്ങളെ അവള്‍ ഓര്‍ത്തു.
"മനൂ നിന്നെ ഞാന്‍ തോല്‍പിച്ചിരിക്കുന്നു ..വാര്‍ധക്യത്തില്‍ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആവോളം ശ്വസിക്കും ......" എന്ന് പിറു പിറു ത്തുകൊണ്ട് അവള്‍ മയക്കത്തിലേക്ക് വഴുതി വീണു .മയക്കതിലെന്തോ പറയാന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം മനു സ്മൃതിയിലെ 'പിതാ രേക്ഷിതി കൌമാരേ , ഭക്തൃ രക്ഷിതി യൌവ്വനെ, പുത്രോ രേക്ഷിതി വാര്ധക്യെ ...ന : സ്ത്രീ സ്വാതന്ത്ര്യ മര്ഹതി' എന്നാ പ്രീ ഡിഗ്രി ക്ലാസ്സില്‍ അരുന്ധതി ടീച്ചര്‍ ചര്‍ച്ച ചെയ്ത സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അഴിയാ കുരുക്കുകള്‍ക്കെതിരെ അവളുടെ ഉപബോധ മനസ്സിന്റെ വിളമ്പരം ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല ......

ജാലകത്തില്‍ ഹെഡര്‍ കണ്ടപ്പോള്‍ ആ മനു തന്നെ ആവുമെന്നോര്‍ത്തത് തെറ്റിയില്ല. കുഞ്ഞുകഥയിലെന്തൊക്കെയോ ഉണ്ട്. നിര്‍വ്വചനങ്ങളാല്‍ വികൃതമാകുന്നത് പലതുമാണെന്നതാണ് സത്യം!
ReplyDeletevayanaykkum vilayiruthalinum snehapoorvam nanthi
Deleteഎന്തിനാ വലിച്ചു നീട്ടി എഴുതുന്നത്.? രണ്ടുവരി എഴുതിയാലും ഇങ്ങനെ എഴുതണം. ശക്തമായ എഴുത്ത്!!!!
ReplyDeleteപൊള്ളിക്കുന്ന ഈ വരികള്‍ക്ക് അഭിനന്ദനം!!!!
vayanaykkum vilayiruthalinum snehapoorvam nanthi
Deleteഅഴിയാക്കുരുക്കള്‍ക്കെതിരെ ശക്തമാകട്ടെ....
ReplyDeletevayanaykkum vilayiruthalinum snehapoorvam nanthi
Deleteമനുവിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞോ ? വാര്‍ധക്യത്തില്‍ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആവോളം ശ്വസിക്കും.. ഈ വരികള്‍ കഥയ്ക്ക് ശക്തമായ ഉള്‍ക്കാമ്പ് നല്‍കുന്നു
ReplyDeletevayanaykkum vilayiruthalinum snehapoorvam nanthi
Deleteഅഭിനന്ദനങ്ങള്‍ .
ReplyDeletenanthi
Delete