Wednesday, September 28, 2011

പാഴ് ഭൂമി



മൂടുക മൂടുക വെക്കമീ പാഴ്ഭൂമി
മല ചെത്തി മണ്ണിട്ട്‌ മൂടീടുക
മൂടിയ മണ്ണിനെ ഊക്കൊടുറപ്പിച്ച്‌
മേളില്‍ പണിയുക കെട്ടിടങ്ങള്‍
മണ്ണോട്ടും കാണാതെ പാദം പതിയാതെ
പാകി മറയ്ക്കുക മുറ്റമാകെ
ഭംഗിയില്‍ ഓരത്തായ് പണിയുക  ചാലുകള്‍
മഴവെള്ളം മൊത്തത്തില്‍ വാര്‍ന്നു പോകാന്‍
എന്നിട്ടോടുക്കമീ അമ്മതന്‍ നെഞ്ചിലെ -
ക്കാഴത്തില്‍ കുഴല്‍ താഴ്ത്തൂ കുടിനീരിനായി
ഇത്രയുമൊക്കെ കഴിഞ്ഞാലിനി വരും
വെക്കത്തില്‍ പട്ടണ ച്ഛായ പോലും
പകലന്തിയോള മീ മണ്ണില്‍ പണിതോരാ
അച്ഛന്റെ മക്കള്‍ക്കും ജോലിയാകും
കറ്റയറുത്തും മെതിച്ചും തളര്‍ന്നൊരാ
അമ്മതന്‍ മക്കള്‍ക്കും ജോലിയാകും
കൂമ്പാള തൊപ്പിയും ചുട്ടിമുണ്ടും പിന്നെ
കന്നും കലപ്പയും കാഴ്ച വസ്തു
മോടിയില്‍ ചെര്‍തീടാം ചില്ലുകൂട്ടില്‍ ...നാളെ
ചൊല്ലിക്കൊടുതീടാം പൈതങ്ങള്‍ക്ക്

3 comments:

  1. പാഴ്ഭൂമിയെ ഉര്‍വ്വരമാക്കുന്നതിങ്ങനെ.ആശംസകള്‍

    ReplyDelete
  2. T.R.ജോര്‍ജ് നന്ദി

    ReplyDelete
  3. നല്ല ഒരു സന്ദേശം നല്കാനായുള്ള തീവ്രശ്രമം,
    നന്നായിട്ടുണ്ട് സംഗീതാ ....
    എല്ലാ മംഗളങ്ങളും നേരുന്നു നിലാമഴക്ക്..

    ReplyDelete