Tuesday, February 5, 2013

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌.

അകമുറിയില്‍ അടുക്കളയില്‍
ഉമ്മറക്കോലായില്‍ പിന്നെ
പൈതങ്ങള്‍ പണിയാളര്
ഒക്കെയ്ക്കുമൊടുവില്‍
ഒരുവരി കുറിക്കില്‍
അത് പെണ്ണെഴുത്ത്‌.

പ്രത്യേകം അറ കെട്ടി
അകക്കാമ്പ് തോണ്ടി
'കഴമ്പില്ല ,ഉയിരില്ല '
പതംപറഞ്ഞു
കൊട്ടിയടയ്ക്കും പടികള്‍ ‍ക്കുമ പ്പുറം
ഒരു ചെറു പഴുതിലൂടെ
ഉഴറി നോക്കും കണ്ണില്‍
"ഇവളിതെങ്ങോട്ടീശ്വരാ "
എന്നാ ഭാവം

8 comments:

  1. സാരമില്ലെന്നേ.....ഇങ്ങനെയൊക്കെയായിട്ടും നിത്യഹരിതമായി, ഒരു ''നീർ‍മാതളം'' ഇന്നും മലയാളിയുടെ മനസ്സിൽ പൂത്തു തളിർത്തു നില്‍ക്കുന്നില്ലേ..?. ഇനിയുമെഴുതുക ..

    കവിത നന്നായി.

    ശുഭാശംസകൾ..............

    ReplyDelete
  2. കഴമ്പുണ്ട്


    :-വേര്‍ഡ് വെരിഫികേഷന്‍ ശല്യമാവുന്നു. ഡിസേബിള്‍ ചെയ്യൂ

    ReplyDelete
  3. വെറും പെണ്ണെഴുത്തല്ല തന്നെ...

    ReplyDelete