ചിരകാല സ്വപ്നത്തിന്‍ കതിര്‍ക്കുല തുമ്പിലായ്
പോന്നുഷസ്സിന്‍ കുളിര്‍ തീര്‍ഥ മൂറി വീഴ്കെ
മിഴികളില്‍ സുഖ സ്വപ്ന ലാസ്യത്തില്‍
കണ്ടു ഞാന്‍ നിന്‍ കൈയില്‍ പൊന്നിലത്താലി
പൊന്നിന്‍ പ്രഭയേറും നെയ് വിളക്കിന്‍ ചാരെ
നല്ലോമല്‍ കോടിയില്‍ നീ എന്റെ വരനായ്
അഷ്ട മംഗല്യതിനകമ്പടിയോടെ വലം വച്ച്
ചാരത്തണഞ്ഞു ഞാന്‍ , നാദസ്വര മുണര്‍ന്നു .
നമ്ര മുഖിയായ് നില്‍ക്കുമെന്‍ കര്‍ണങ്ങള്‍
മന്ത്രാക്ഷരങ്ങളാല്‍ വിശുദ്ധി നേടി
അനുഗ്രഹ വര്‍ഷത്തിന്‍ നടുവില്‍ നിന്ന് നീ
ചേര്‍ത്തെന്റെ കഴുത്തിലാ പൊന്‍ ഇലത്താലി.
നീ ചാര്‍ ത്തിയോരാ സിന്ദൂരം ഒരു നൂറു ജന്മങ്ങള്‍
എന്നിലെ സ്ത്രീ ത്വത്തെ ധന്യമാക്കാന്‍
എന്നും ഞാന്‍ നോമ്പുകള്‍ നോറ്റിരിക്കും
പിന്നെ നിന്നിലെ നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരും
Nice one Sangeetha.
ReplyDeletenice
ReplyDelete