Monday, March 4, 2013

വീട് പറഞ്ഞു തരുന്നത്

വീട് പറഞ്ഞു തരുന്നത്

 ചെറുതാണ് ചെറുതാണീവീടെന്നു
ഞാന് പറഞ്ഞപ്പോഴോക്കെയും ‍
"ധാരാളം ധാരാളം "
നീ ആവര്‍ത്തിച്ചു .

ഇല്ലയ്മയിലതു നിന്റെ ‍
നന്മയായും
നിറവിലതു നിന്റെ ‍
എളിമയായും
മനസ്സിലന്നു ഞാന്‍
കുറിച്ചിരുന്നെ ങ്കിലും
എനിക്കെന്നുമിതു
ചെറുതായിരുന്നു .

ഇന്ന് നീ കാണാ മറയത്ത്
ഒഴിഞ്ഞു നില്‍ക്കെ
അടുക്കള ചോദിപ്പൂ

'എന്തേ നീ കിതയ്ക്കുന്നു
തളരുന്നു
ഒരു കാപ്പിയുണ്ടാക്കവേ'

"എന്തിനീ കിടക്ക ഇത്ര വലുതായ് '
അടക്കം പറയുന്നു കിടപ്പറ

നിരതെറ്റി കിടന്നൊരാ ഇരിപ്പിടങ്ങള്‍
ഇനിയുമേറെ ചോദി ക്കുംമുന്പേ
ഇരുചെവിയും പൊത്തി ഞാന്‍ ചൊല്ലി

"എന്തിനാണെനിക്കീ വലിയ വീട് ...".

7 comments:

  1. വീട് വീടാകണമെങ്കില്‍ അവിടെ ആളുകള്‍ വേണം ... നാം ഇഷ്ടപെടുന്നവര്‍ .ല്ലേ !!!

    ഭാവുകങ്ങള്‍
    :)

    ReplyDelete
  2. നമ്മെ ഇഷ്ടപ്പെടുന്നവരും കൂടിയുണ്ടെങ്കിൽ സ്വർഗ്ഗം തന്നെ...

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  3. നേയ്തെടുത്ത പോലെയുള്ള വരികളില്‍ മനോഹരമായ ഒരു ചിത്രം.ആശംസകള്‍

    ReplyDelete
  4. നല്ല വരികള്‍ ..നല്ല ആശയവും ..!

    ReplyDelete