വീട് പറഞ്ഞു തരുന്നത്
ചെറുതാണ് ചെറുതാണീവീടെന്നു
ഞാന്‍ പറഞ്ഞപ്പോഴോക്കെയും
"ധാരാളം ധാരാളം "
നീ ആവര്‍ത്തിച്ചു .
ഇല്ലയ്മയിലതു നിന്റെ
നന്മയായും
നിറവിലതു നിന്റെ
എളിമയായും
മനസ്സിലന്നു ഞാന്‍
കുറിച്ചിരുന്നെ ങ്കിലും
എനിക്കെന്നുമിതു
ചെറുതായിരുന്നു .
ഇന്ന് നീ കാണാ മറയത്ത്
ഒഴിഞ്ഞു നില്‍ക്കെ
അടുക്കള ചോദിപ്പൂ
'എന്തേ നീ കിതയ്ക്കുന്നു
തളരുന്നു
ഒരു കാപ്പിയുണ്ടാക്കവേ'
"എന്തിനീ കിടക്ക ഇത്ര വലുതായ് '
അടക്കം പറയുന്നു കിടപ്പറ
നിരതെറ്റി കിടന്നൊരാ ഇരിപ്പിടങ്ങള്‍
ഇനിയുമേറെ ചോദി ക്കുംമുന്പേ
ഇരുചെവിയും പൊത്തി ഞാന്‍ ചൊല്ലി
"എന്തിനാണെനിക്കീ വലിയ വീട് ...".
ചെറുതാണ് ചെറുതാണീവീടെന്നു
ഞാന്‍ പറഞ്ഞപ്പോഴോക്കെയും
"ധാരാളം ധാരാളം "
നീ ആവര്‍ത്തിച്ചു .
ഇല്ലയ്മയിലതു നിന്റെ
നന്മയായും
നിറവിലതു നിന്റെ
എളിമയായും
മനസ്സിലന്നു ഞാന്‍
കുറിച്ചിരുന്നെ ങ്കിലും
എനിക്കെന്നുമിതു
ചെറുതായിരുന്നു .
ഇന്ന് നീ കാണാ മറയത്ത്
ഒഴിഞ്ഞു നില്‍ക്കെ
അടുക്കള ചോദിപ്പൂ
'എന്തേ നീ കിതയ്ക്കുന്നു
തളരുന്നു
ഒരു കാപ്പിയുണ്ടാക്കവേ'
"എന്തിനീ കിടക്ക ഇത്ര വലുതായ് '
അടക്കം പറയുന്നു കിടപ്പറ
നിരതെറ്റി കിടന്നൊരാ ഇരിപ്പിടങ്ങള്‍
ഇനിയുമേറെ ചോദി ക്കുംമുന്പേ
ഇരുചെവിയും പൊത്തി ഞാന്‍ ചൊല്ലി
"എന്തിനാണെനിക്കീ വലിയ വീട് ...".
വീട് വീടാകണമെങ്കില്‍ അവിടെ ആളുകള്‍ വേണം ... നാം ഇഷ്ടപെടുന്നവര്‍ .ല്ലേ !!!
ReplyDeleteഭാവുകങ്ങള്‍
:)
nanthi
Deleteനമ്മെ ഇഷ്ടപ്പെടുന്നവരും കൂടിയുണ്ടെങ്കിൽ സ്വർഗ്ഗം തന്നെ...
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
nanthi
Deleteനേയ്തെടുത്ത പോലെയുള്ള വരികളില്‍ മനോഹരമായ ഒരു ചിത്രം.ആശംസകള്‍
ReplyDeletenanthi
Deleteനല്ല വരികള്‍ ..നല്ല ആശയവും ..!
ReplyDelete