Thursday, April 21, 2011

മഴയ്ക്ക് ശേഷം

മഴയ്ക്ക് ശേഷം

മഴ പെയ്തു തോര്‍ന്നയീ  മണ്ണിന്‍റെ ചൂരേറ്റു

പതിയെ നടക്കണം ഏറെ നേരം

പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം

അമര്‍ത്തി ചവുട്ടണം ഈ  നനുത്ത മണ്ണില്‍

ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം

"ഞാനുമീ മണ്ണിന്‍റെ രൂപമാറ്റം "


ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍

മരപ്പെയ്തിനായിനി കാത്തുനില്‍ക്കാം

കുളിരേറ്റിഎത്തുന്ന കാറ്റിന്‍റെ വികൃതിയില്‍

മനസുമെന്‍ ആത്മാവും  തുറന്നു വയ്ക്കാം

ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന

ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം

ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന

മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith

3 comments:

  1. കവിത വായിച്ചപ്പോള്‍ മഴ നനഞ്ഞ പോലെ...കവിതകളുടെ മഴക്കാലം ഇവിടെ നിറയെ പെയ്യട്ടെ...വായിച്ച് നനയാന്‍...

    ReplyDelete
  2. നന്നായിട്ടുണ്ട് സംഗീത, ഈ മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ കഴിയുമ്പോള്‍ മഴയെ അനുഭവിക്കാന്‍ വല്ലാതെ കൊതി തോനുന്നു.

    ReplyDelete