മഴയ്ക്ക് ശേഷം
മഴ പെയ്തു തോര്‍ന്നയീ മണ്ണിന്റെ ചൂരേറ്റു
പതിയെ നടക്കണം ഏറെ നേരം
പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം
അമര്‍ത്തി ചവുട്ടണം ഈ നനുത്ത മണ്ണില്‍
ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം
"ഞാനുമീ മണ്ണിന്റെ രൂപമാറ്റം "
ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍
മരപ്പെയ്തിനായിനി കാത്തുനില്ക്കാം
കുളിരേറ്റിഎത്തുന്ന കാറ്റിന്റെ വികൃതിയില്‍
മനസുമെന്‍ ആത്മാവും തുറന്നു വയ്ക്കാം
ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന
ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം
ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന
മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith
മഴ പെയ്തു തോര്‍ന്നയീ മണ്ണിന്റെ ചൂരേറ്റു
പതിയെ നടക്കണം ഏറെ നേരം
പൊട്ടിച്ചെറിയണം പരിഷ്ക്കാര പാദുകം
അമര്‍ത്തി ചവുട്ടണം ഈ നനുത്ത മണ്ണില്‍
ഇമ പൂട്ടി നിന്നിട്ടു യിരിലേക്കേറ്റണം
"ഞാനുമീ മണ്ണിന്റെ രൂപമാറ്റം "
ജലഭാരമേറി കുനിഞ്ഞൊരാ മരച്ചോട്ടില്‍
മരപ്പെയ്തിനായിനി കാത്തുനില്ക്കാം
കുളിരേറ്റിഎത്തുന്ന കാറ്റിന്റെ വികൃതിയില്‍
മനസുമെന്‍ ആത്മാവും തുറന്നു വയ്ക്കാം
ചേമ്പില താളില്‍ മിന്നി ക്കളിക്കുന്ന
ചെറു തുള്ളി വെള്ളത്തെ കൈയിലേല്ക്കാം
ജീവിതോഷ്ണത്തിന്‍ ചൂളയിലുരുകുന്ന
മനസിലേക്കായിട്ടു പകര്‍ന്നു നല്‍കാം
--
SangeethaSumith
കവിത വായിച്ചപ്പോള്‍ മഴ നനഞ്ഞ പോലെ...കവിതകളുടെ മഴക്കാലം ഇവിടെ നിറയെ പെയ്യട്ടെ...വായിച്ച് നനയാന്‍...
ReplyDeleteനല്ല കവിത
ReplyDeleteനന്നായിട്ടുണ്ട് സംഗീത, ഈ മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ കഴിയുമ്പോള്‍ മഴയെ അനുഭവിക്കാന്‍ വല്ലാതെ കൊതി തോനുന്നു.
ReplyDelete